മീനങ്ങാടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന്റെ സമയം കഴിഞ്ഞിട്ടും സർക്കാർ ശമ്പളപരിക്ഷ്കരണ കമ്മിഷനെ പോലും നിയമിക്കാത്തത് ജീവനക്കാരോട് കാണിക്കുന്ന നീതികേടാണെന്ന് ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി.
എൻ.ജി.ഒ അസോസിയേഷൻ മീനങ്ങാടി ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ക്ഷാമബത്ത, ഇ.എൽ.എസ്, പങ്കാളിത്ത പെൻഷൻ എന്നീ വിഷയത്തിൽ ഇടത് സർക്കാർ കാണിക്കുന്ന അനിതിയാണ് ഈ വിഷയത്തിലും കാണിക്കുന്നതെന്ന്അദേഹം പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് ശ്രീമതി കെ.വി ബിന്ദുലേഖ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി മുഖ്യപ്രഭാഷണം നടത്തി.
സജി ജോൺ, സി.കെ ജിതേഷ്, സി.ജി ഷിബു,ലൈജു ചാക്കോ, എൻ.വി അഗസ്റ്റ്യൻ, എം.നസീമ, ഗ്ലോറിൻ സെക്വീറ, ടി. അജിത് കുമാർ, ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സിനീഷ് ജോസഫ്, ബിജു ജോസഫ്,ശരത് ശശിധരൻ, എം.എ.ബൈജു, എം.വി. സതീഷ്, ജംഷീർ എന്നിവർ നേതൃത്വം നൽകി