ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു, പരാതിയുമായി ഭാര്യ; ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

ലഖ്‌നൌ: ഭാര്യയുടെ സോപ് ഉപയോഗിച്ചെന്നാരോപിച്ച് ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയെ തുടർന്ന് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. 39കാരനായ പ്രവീൺ കുമാർ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്തിനാണ് തന്റെ സമ്മതമില്ലാതെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭർത്താവിനോട് ചോദിച്ചിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ തന്‍റെ സാധനങ്ങൾ ഭാര്യ ഉപയോഗിക്കാറുണ്ടല്ലോ എന്നും താൻ ഇതിന് യാതൊരു വിധത്തിലുള്ള പരാതി പറയാറില്ലല്ലോ എന്ന് ഭർത്താവും ചോദിച്ചിരുന്നു

ഇത് പിന്നീട് തർക്കത്തിനിടയാക്കുകയും, കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോവുകയായിരുന്നു. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് കുമാർ ആരോപിച്ചു.

13 വർ‌ഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. കേസിൽ ഭാര്യയെയും ഭർ‌ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.