2020ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്കുകളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കമ്പനിയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് why എന്ന വാക്കാണ്.
Why is it called covid19, why black lives matter തുടങ്ങിയവയാണ് മുൻ പന്തിയിൽ. എന്നാൽ, പതിവിന് വിപരീതമായി കൊവിഡ് എന്ന വാക്ക് സേർച്ചുകളിൽ ഇടം പിടിച്ചെങ്കിലും ഇന്ത്യക്കാർ തിരഞ്ഞത് മറ്റൊരു വാക്കാണ്.
ഐപിഎൽ ആണ് ഇന്ത്യക്കാർ ഏറ്റവും കൂടുതലായി തിരഞ്ഞത് എന്നാണ് കമ്പനി പറയുന്ന ലിസ്റ്റ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഐപിഎൽ കൊവിഡ് മൂലം നടത്തിയത് യുഎഇയിൽ വെച്ചാണ്. ഐപിഎൽ എന്ന വാക്ക് തിരഞ്ഞത് കാണിക്കുന്നത് ഇന്ത്യക്കാർക്ക് ക്രിക്കറ്റിനോടുള്ള പ്രിയമാണ്.
ഐപിഎൽ എന്ന വാക്കിന് പുറമെ ‘പനീർ എങ്ങനെ നിർമിക്കാം’ എന്നും ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.








