പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ്പ് . ഒരേ സമയം വിവിധ ഡിവൈസുകളിൽ വാട്സ് ആപ്പ് അകൗണ്ടിലെ ഫീച്ചറുകൾ ഉപയോഗിക്കാൻ പുതുവർഷത്തിൽ കഴിയുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചതായി വാബീറ്റ ഇൻഫോ അറിയിച്ചു.
ഇതിനൊപ്പം വീഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്സ് ആപ്പ് ചാറ്റ് ബാറിൽ നേരിട്ട് പോസ്റ്റ് ചെയ്ത് അയക്കാനുള്ള സൗകര്യം വാട്സ് ആപിൽ ഉൾപ്പെടുത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് പുരോഗമിക്കുന്നത്. ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആൻഡ്രോയിഡിൽ പരീക്ഷിച്ചിരുന്നതിന് പിന്നാലെയാണ് ഐ.ഒ.എസിലേക്കും ഫീച്ചർ എത്തുന്നത്.








