പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെയും കാമുകനെയുമാണ് പോലീസ് പിടികൂടിയത്.
വെട്ടിപ്പുറം സ്വദേശിനി ബീനയും കാമുകൻ രതീഷുമാണ് കടമനിട്ടയിൽ നിന്നും പോലീസിന്റെ പിടിയിലായത്. 9,14 വയസ്സുള്ള ആൺകുട്ടികളെ റോഡിൽ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ 14ആം തീയതി മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് ഇറങ്ങിയ ബീന ബന്ധു വീടിന് സമീപത്തെത്തിയപ്പോൾ മക്കളെ അവിടെ ഉപേക്ഷിക്കുകയും കാമുകനൊപ്പം കടന്നു കളയുകയുമായിരുന്നു.
കാമുകനായ രതീഷിനൊപ്പം ബീന രാമേശ്വരം, തേനി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോകുകയും, യാത്രയ്ക്ക് ശേഷം സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുകയുമായിരുന്നു.
ഇതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ ജെ.ജെ ആക്ട് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് റിമാന്റ് ചെയ്തു. യുവതിയുടെ കാമുകനായ രതീഷ് രണ്ട് തവണ വിവാഹം ചെയ്ത ആളാണെന്നും, നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.








