ബംഗളുരു എലഞ്ചലഹല്ലി താമസക്കാരി സവിത ശർമ്മ എന്ന 58കാരിക്കാണ് കഴിഞ്ഞ ദിവസം ചതി പറ്റിയത്.
‘250 രൂപയുടെ ഊണ് വാങ്ങുമ്പോൾ ഒരു ഊണ് സൗജന്യം’ എന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് ഇവർ പോസ്റ്റിന് കൂടെ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടത്.
10 രൂപ ഓർഡർ ബുക്ക് ചെയ്യാനും ബാക്കി തുക സാധനം കൈപ്പറ്റുമ്പോൾ ഏല്പിക്കണമെന്നും ആയിരുന്നു വിളിച്ച ആൾ പറഞ്ഞത്. തുടർന്ന് ഒരു ലിങ്ക് കൈപ്പറ്റിയ ശർമ്മ തന്റെ ഡെബിറ്റ് കാർഡ് വിവരങ്ങളും, പിൻ നമ്പറും നൽകുകയായിരുന്നു.
കുറച്ചു സമയങ്ങൾക്കു ശേഷം തന്റെ അക്കൗണ്ടിൽ നിന്നും 49,996 രൂപ കൈപ്പറ്റിയ സന്ദേശം ഇവരുടെ മൊബൈലിലേക്ക് വരുകയായിരുന്നു.
ഇതേ തുടർന്ന് നേരത്തെ വിളിച്ച നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് ശർമ്മ പോലീസിൽ പരാതി സമർപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.








