നാം ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ മുഴുവനും വിശ്വസനീയമല്ല. നമ്മുടെ ഡാറ്റകൾ മുഴുവൻ ചോർത്താൻ കഴിവുള്ളവയാണ് ഇത്തരം ആപ്പുകൾ. ഇത്തരം ആപ്പുകളെ തൊട്ട് സൂക്ഷിക്കാൻ നമുക്ക് മുന്നറിയിപ്പുകളും ലഭിക്കാറുണ്ട്. അവയിൽ ചിലതിനെ നമുക്ക് പരിചയപ്പെടാം…
യു.സി ബ്രൗസർ (UC browser)
ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആലിബാബയുടെ അനുബന്ധ സ്ഥാപനായ യു.സി വെബിൻ്റെ കീഴിലുള്ള ബ്രൗസറാണ് യു.സി ബ്രൗസർ. സുരക്ഷാ അനലിസ്റ്റുകൾ പറയുന്നതനുസരിച്ച് അവർ അവരുടെ ഡാറ്റാ ട്രാൻസ്മിഷനുകൾ വേണ്ടവിധം പരിരക്ഷിക്കുന്നില്ല എന്നാണ്. അതിനാൽ ഇത് ഹാക്കർമാർ ഉപയോഗിക്കുന്നതിന് കാരണമായേക്കുമെന്നും സൈബർ സുരക്ഷാ അനലിസ്റ്റുകൾ പറയുന്നു.
ക്ലീനിറ്റ് (CLEANit)
ഫോണിലെ ജങ്ക് ഫയലുകൾ ക്ലീൻ ചെയ്യുന്ന ആപ്ലിക്കേഷനാണ് ക്ലീനിറ്റ്. ഇത് മൂലം ഫോണിൻ്റെ വേഗതയും സ്റ്റോറേജും വർധിപ്പിക്കും എന്നും അപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണ്. ഫോണുകൾക്ക് ഇത്തരം ആപ്പിൻ്റെ ആവിശ്യം ഇല്ല. ഇത് ഇൻസ്റ്റാൾ ചെയ്യുന്നത് മൂലം ഫോണുകളുടെ പ്രവർത്തന വേഗത കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് പ്രവർത്തിക്കാൻ നൽകേണ്ട പെർമിഷൻ കണ്ടാൽ തന്നെ ഇതൊരു ഡാറ്റ ചോർത്തുന്ന ആപ്പ് ആണെന്ന് മനസ്സിലാക്കാം.
ഡോൾഫിൻ ബ്രൗസർ (Dolphin Browser)
ഏറ്റവും അപകടകാരിയും ജനപ്രീതി നേടിയതുമായ തേർഡ് പാർട്ടി ബ്രൗസറുകളിൽ ഒന്നാണ് ഇത്. വി.പി.എൻ ഉപയോഗിച്ചാൽ പോലും യൂസർമാരുടെ ഒറിജിനൽ ഐ.പി അഡ്രസ്സ് വെളിപ്പെടുത്തുന്ന തരത്തിലുള്ള വിശ്വസിക്കാൻ കൊള്ളാത്ത ബ്രൗസർ ആണിത്.
വൈറസ് ക്ലീനർ (Virus Cleaner – Antivirus Free & Phone Cleaner)
സ്പീഡ് ബൂസ്റ്ററുണ്ടെന്നും സി.പി.യു തണുപ്പിക്കുമെന്നും സൂപ്പർ വൈഫൈ സുരക്ഷയേകുമെന്നും വൈറസ് ക്ലീനറാണെന്നും വൈറസിനെ തുരത്തുമെന്നുമൊക്കെ വാഗ്ദാനം നൽകുന്ന ആപ്പ് ആണിത്. ഇതിൽ വിശ്വസനീയമല്ലാത്ത ബ്രാൻഡുകളുടെ പരസ്യങ്ങളും പ്രദർശിപ്പിക്കുന്ന ആപ്പ് ആണിത്.
ഫിൽഡോ മ്യൂസിക് (Fildo Music)
ഒരു എംപി3 പ്ലെയർ ആയിരുന്നു ഫിൽഡോ മ്യൂസിക് ആപ്പ്. ഇതിൽ നിയവിരുദ്ധമായി പാട്ടുകൾ ഡൗൺലോഡ് ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ പിടിക്കപ്പെട്ടതോടെ പാട്ട് ഡൗൺലോഡ് ചെയ്യാവുന്ന ഫീച്ചർ അവർ നിർത്തി.
ഇ.എസ് ഫയൽ എക്സ്പ്ലോറർ (ES File Explorer)
പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത അപ്പ് ആണിത്. ഇതൊരു ഫയൽ മാനേജർ ആപ്പായിട്ടാണ് ഇത് ഇൻസ്റ്റാൾ ചെയ്തവരുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും ഹാക്കർമാർക്കും ആപ്പ് നിർമിച്ചവർക്കും എളുപ്പം ആക്സസ് ചെയ്യാൻ സാധിക്കും.








