പാലക്കാട്,ഇടുക്കി,വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ രാവിലെ 9 മണി മുതൽ 11 മണിവരെയാണ് ഡ്രൈ റൺ. തിരുവനന്തപുരത്ത്പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍.
ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം,പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം,
വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റണ്‍ നടക്കുന്നുണ്ട്.
വാക്സിൻ വിതരണത്തിന് കേരളം സജ്ജമാണോയെന്ന് വിലയിരുത്താനാണ് ഡ്രൈ റൺ നടത്തുന്നത്.
ഡ്രൈ റണിന്റെ നടപടിക്രമങ്ങൾ ഇങ്ങനെ..
കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആവിഷ്കരിക്കും.
വാക്സിൻ റീജിയണൽ കേന്ദ്രത്തിൽ നിന്ന് വാക്സിൻ എടുക്കും.
ഫ്രീസർ യൂണിറ്റിലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളിലും സൂക്ഷിച്ചിരിക്കുന്ന വാക്സിനുകൾ ഐസ് പാക്കുകൾ നിറച്ച വാക്സിൻ ക്യാരിയേഴ്സുകളിലേക്ക് മാറ്റും.
വലുതും ചെറുതുമായ കോൾഡ് സ്റ്റോറേജ് ബോക്സുകളിൽ ഇവ വാഹനങ്ങളിൽ കയറ്റും.
2 ഡിഗ്രി മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ ആണ് വാക്സിൻ സൂക്ഷിക്കുക.
ആശുപത്രികളിൽ എത്തിക്കുന്ന വാക്സിൻ അവിടെ സജ്ജമാക്കിയിട്ടുള്ള കോൾഡ് ബോക്സുകളിലേക്ക് മാറ്റും.
ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത് ആരോഗ്യപ്രവർത്തകർക്ക്; ഡ്രൈ റണ്ണിൽ 25 ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും.
ഇവരെ ആദ്യം കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുത്തും.
പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും.
മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും.
ഡോക്ടറുടെ സാന്നിധ്യത്തിൽ വാക്സിൻ നൽകുന്നത് കാണിക്കും.
കുത്തിവയ്പ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ഇവരെ അര മണിക്കൂർ നിരീക്ഷിക്കും.
തളർച്ചയോ, ചൊറിച്ചിലോ, അലർജിയോ ഇല്ലെങ്കിൽ തിരികെ വീട്ടിലേക്ക് അയക്കും








