പാചക വാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി ഒരു മിസ്ഡ് കോൾമാത്രം.

ഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഇനി ബുക്കിങ് ഒരു മിസ്ഡ് കോളില്‍ ചെയ്യാം. രാജ്യത്തെവിടെനിന്നും ഒറ്റ നമ്ബറിലേക്കു മിസ്ഡ് കോള്‍ ചെയ്താല്‍ പാചക വാതക സിലിണ്ടര്‍ ബുക്കു ചെയ്യാനാവും.

ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്.
ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാമെന്നും, രാജ്യം മുഴുവൻ ഈ സംവിധാനം ലഭ്യമാക്കുമെന്നും, 2014 വരെ രാജ്യത്ത് 13 കോടി LPG കണക്ഷൻ ഉണ്ടായിരുന്നത് ഇപ്പോൾ 30 കോടിയായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം ഗ്യാസ് വിതരണത്തിനുള്ള താമസം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം കൊണ്ടും ഏതാനും മണിക്കൂറുകള്‍ കൊണ്ടും ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ട്.

നിലവില്‍ IVRS സംവിധാനത്തിലാണ് ഇന്‍ന്ത്യന്‍ ഗ്യാസ് ബുക്കിംഗ് നടത്തുന്നത്. ഇതിനു ഉപഭോക്താക്കള്‍ക്കു കോള്‍ ചാര്‍ജ് ചെലവാകും. മാത്രമല്ല IVRS ഉപയോഗിക്കുന്നത് പ്രായമായ ഉപഭോക്താക്കള്‍ക്കു പ്രയസമുണ്ടാക്കുന്നതായും കമ്പനി വിലയിരുത്തി.

ഇന്ത്യയിൽ എവിടെ നിന്നും മിസ്ഡ് കോൾ വഴി സിലിണ്ടർ ബുക്ക് ചെയ്യുവാൻ താഴെ കാണുന്ന നമ്പർ ഉപയോഗിക്കുക.
+91 8454 955 555

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ

പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

മാനന്തവാടി: യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ

ടി കെ പുഷ്പനും വി സുരേഷും സിപിഎം ഏരിയ സെക്രട്ടറിമാർ

കൽപറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എൻ. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ്‌

ജയ്‌സ്വാൾ ഈസ് ബാക്ക്!; ഏകദിനത്തിലും ഗില്ലിന്റെ ഓപ്പണിങ് സ്ലോട്ട് തെറിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല. ശ്രേയസിന്റെ അഭാവത്തില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.