മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം കാണിച്ച സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കൊട്ടാരക്കുന്ന് പനച്ചിക്കൽ വീട്ടിൽ സുജിത്തിനെയാണ് (25) പോക്സോ നിയമപ്രകാരം മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ്സിൽ കയറിയ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി.
മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.