കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വയനാട് നടവയല്‍ സ്വദേശി പതിനെട്ട് വയസുകാരൻ അര്‍ഷാദ് മരിച്ചു.
പുല്‍പ്പള്ളി സ്വദേശി മുപ്പത് വയസുകാരന്‍ ജെറിനെ കാണാതായി. ഇവരോടൊപ്പം കുളിക്കാനിറങ്ങിയ അജയ് യെ രക്ഷടുത്തി. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അര്‍ഷാദും അജയ് യും കോഴിക്കോട് ഏവിയേഷന്‍ കോഴ്സ് പഠിക്കുന്നു.
ഓണ്‍ലൈന്‍ ബിസിനസ് ചെയ്യുന്നയാളാണ് കാണാതായ ജെറിന്‍. മൂന്ന് പേരും നടക്കാവില്‍ ഒരു ഹോസ്റ്റലില്‍ ഒന്നിച്ച് താമസിക്കുന്നവരാണ്.








