ഓൺലൈനിൽ നിന്ന് വാങ്ങാൻ കഴിയാത്തതായി ഒന്നുമില്ല. അതുപോലെതന്നെ വാങ്ങാൻ കിട്ടുന്ന ഒന്നാണ് ചാണകം കൊണ്ടുള്ള കേക്ക്.
ചാണകം ഉണക്കി കേക്ക് രൂപത്തിലാക്കുന്നു.കേക്ക് എന്ന പേര് കേട്ട് ഇത് ഭക്ഷ്യയോഗ്യമാണ് എന്ന് ആരും കരുതേണ്ട.പൂജയ്ക്കും മറ്റ് ആചാരങ്ങൾക്കും ആയി വിൽക്കുന്ന ഒന്നാണിത്.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഈ ചാണക കേക്ക് കഴിച്ച ഒരാളുടെ അഭിപ്രായം വൈറലായി കൊണ്ടിരിക്കുകയാണ്.കസ്റ്റമർ റിവ്യൂവിലാണ് ഇയാൾ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
‘കഴിച്ചു നോക്കുമ്പോൾ മണ്ണിന്റെയും പുല്ലിന്റെയും വൃത്തികെട്ട രുചി.കഴിച്ചതിനുശേഷം എനിക്ക് വയറിളക്കവും ഉണ്ടായി.ഇനി കേക്ക് ഉണ്ടാക്കുമ്പോൾ കുറച്ചുകൂടി ശുചിത്വം പാലിക്കണം. രുചിയിൽ ഒന്നുകൂടി ശ്രദ്ധ വേണമെന്ന് അപേക്ഷിക്കുന്നു.’-ഇങ്ങനെയായിരുന്നു ഈ വ്യക്തിയുടെ അഭിപ്രായം. ഇത് അബദ്ധവശാൽ കഴിച്ചതാണോ അതോ പരിഹാസരൂപേണ കുറിച്ചിട്ടതാണോ എന്ന് വ്യക്തമല്ല.
ഇത് സ്ക്രീൻഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഡോ. സഞ്ജയ് അറോറ എന്ന വ്യക്തിയാണ്.’ആമസോൺ ഉപഭോക്താവ് ഈ ഉൽപന്നം പൂജയ്ക്കാണ് എന്നത് വായിച്ചില്ല എന്ന് തോന്നുന്നു.സംഭവം നേരെ അകത്താക്കി.’ -പോസ്റ്റിനൊപ്പം ഡോ. സഞ്ജയ് അറോറ ഇങ്ങനെ കുറിച്ചു.








