എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് EE&ANSS പാര്‍ട്ടിയും സംയുക്തമായി സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി ചുങ്കം മൈതാനിക്കുന്ന് റോഡില്‍ കൈപ്പഞ്ചേരി ഭാഗത്തുവെച്ച് 2 കിലോ 200ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി.ബത്തേരി വലിയപറമ്പില്‍ വീട്ടില്‍ ജൈസല്‍(35),
കൈപ്പഞ്ചേരി ചേനെക്കല്‍ വീട് സലാം(28) എന്നിവരെയാണ് പിടികൂടിയത്.ഇവരുടെ ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിലാണ് കഞ്ചാവ് കടത്തിയത്.വാഹനവും കസ്റ്റഡിയിലെടുത്തു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







