മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി മേറ്റ്മാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗവ.യു.പി സ്കൂളിൽ പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പിവിഎസ് മൂസ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ ബി.ഡി അരുൺകുമാർ, എം.നാരായണൻ, ആലിസ് സിസിൽ,പി.വി ജോർജ്ജ്, വിപിൻ വേണുഗോപാൽ, സെക്രട്ടറി ഇൻചാർജ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.നജീബ് ക്ലാസ്സിന് നേതൃത്വം നൽകി.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







