കൽപ്പറ്റ: യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ഫെബ്രുവരി 10-ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകി. ക്ഷാമബത്ത കുടിശ്ശിക നൽകുക, ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, ലീവ് സറണ്ടർ അനുവദിക്കുക, എച്ച്.ബി.എ പുനസ്ഥാപിക്കുക, കൺസൾട്ടൻസി നിയമനങ്ങൾ പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ സർക്കാർ വിഹിതം വർദ്ധിപ്പിക്കുക, അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക, പി.എസ്.സി നിയമനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്.
പണിമുടക്ക് നോട്ടീസ് നൽകുന്നതിന് മുന്നോടിയായി കളക്ടറേറ്റിൽ നടത്തിയ പ്രകടനവും വിശദീകരണ യോഗവും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. സലിം, മനോജ് കുമാർ, കെ.എ മുജീബ്, കെ ടി ഷാജി, ഒ.എം ജയേന്ദ്രകുമാർ, സി.കെ.ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ലൈജു ചാക്കോ, എം.സി വിൽസൺ, സജി, സി.ആർ. അഭിജിത്ത്, എം.കെ.ശിവരാമൻ, അബ്ദുൾ ഗഫൂർ, കെ.എ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.








