വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടനം കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. ഫെബ്രുവരി 1 മുതൽ 11വരെ 11ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാളിന് ഫോറോനാ വികാരി റവ.ഫാ.ബിജു മാവറ കോടിയേറ്റി. എല്ലാ ദിവസവും രാവിലെ 6മണിക്കും 10 മണിക്കും 4മണിക്കും തിരുന്നാൾ കുർബാനയും നൊവേനയും നടത്തുന്നതാണ്. പ്രധാന തിരുനാൾ ദിവസങ്ങളായ 10ന് എല്ലാ കുരിശടികളിലേക്കും പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം എല്ലാ കുരിശടികളിലേക്കും നടത്തുന്നതാണ്. 11ന് തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി തിരുനാൾ ദിവ്യബാലിയർപ്പിക്കുന്നതാണ്. തിരുന്നാൾ കോടിയേറ്റ ചടങ്ങിൽ അസിസ്റ്റന്റ് വികാരി റവ.ഫാ.നിധിൻ അലക്കാതടത്തിൽ, കൈക്കാരന്മാരായ ഷീജോ ചിറ്റിലപ്പള്ളി, ടോമി എളമ്പശ്ശേരി, ജോഷി കാപ്യരുമലയിൽ, മാത്യു പള്ളത്ത്, സെക്രെട്ടറി അനീഷ് കൊച്ചുകുടിയിൽ, സിസ്റ്റേഴ്സ്, ഭക്തസംഘടന ഭാരവാഹികൾ, വിവിധ കമ്മിറ്റിaക്കാർ തുടങ്ങിയവർ നേതൃത്വം കൊടുത്തു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും തിരുന്നാൾ തിരുകർമങ്ങൾ നടത്തുക.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







