കൽപറ്റ: ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021-23 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിവിന ഷിബുവാണ് പ്രസിഡന്റ്. പി.എച്ച് ലത്തീഫ്, ടി മുഹമ്മദ് ഷഫീഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഹിശാം പുലിക്കോടൻ, നാദിയ ഷാഹിദ് എന്നിവർ വൈസ് പ്രസിഡന്റുമാരായും, നഈമ കെ.എ, ഇ.വി ദിൽബർ സമാൻ, മുസ്‌ഫിറ ഖാനിത, ശുഐബ് മുഹമ്മദ് ആർ.വി എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







