ടിക്ടോക്കിലെ ഒരു ചലഞ്ച് ചെയ്ത് 10 വയസ്സായ പെൺകുട്ടി മരണപ്പെട്ട സംഭവത്തെത്തുടർന്ന് 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് tiktok നിരോധിക്കാൻ ഒരുങ്ങി ഇറ്റലി. ഈ ആപ്പ് ആണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കോടതി നിരീക്ഷിച്ചു.ലോക് ഡൗൺ കാലത്ത് ഇറ്റലിയിൽ ഏറ്റവുമധികം പ്രശസ്തമായ ഒരു ആപ്പാണ് tiktok.
ഫെബ്രുവരി 9 മുതൽ 13 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടിക് ടോക് നിരോധനം ഏർപ്പെടുത്തും. 13 വയസ്സ് എങ്കിലും പ്രായം ഉണ്ടെന്ന് തെളിയിക്കുന്നവർക്കേ ഇനിമുതൽ ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.ഇതിന് താഴെയുള്ളവർക്ക് റിപ്പോർട്ട് ചെയ്യാൻ ഒരു പ്രത്യേക ബട്ടൺ ആപ്പിൽ ഉണ്ടാകും.