വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്;8 പേർ അറസ്റ്റിൽ.

ഓൺലൈൻ പണമിടപാട് നടത്താൻ ഉപയോഗിക്കുന്ന പേടിഎം ആപ്പിന്റെ വ്യാജപതിപ്പ് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്ത കേസുകളിലായി 8 പേരെ അറസ്റ്റ് ചെയ്തത്. പേടിഎം സ്പൂഫ് എന്ന ആപ്പായിരുന്നു ഇവർ തട്ടിപ്പ് നടത്താൻ ഉപയോഗിച്ചത്.

കടയിൽ കയറി ചില സാധനങ്ങൾ വാങ്ങിയതിനു ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവർ പറയും. പേടിഎം സ്പൂഫ് ആപ്പിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പിന്നീട് പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളഞ്ഞതിനു ശേഷമായിരിക്കും പണം നൽകിയിട്ടില്ലെന്നും തങ്ങൾ പറ്റിക്കപ്പെട്ടുവെന്നും കടക്കാർക്കു മനസ്സിലാക്കുന്നത്. ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറിൽ നിന്ന് അവർ ആപ്പ് ഡൗൺലോഡ് ചെയ്തു. ചില ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. ചില ആപ്പുകൾ ഡിലീറ്റ് ചെയ്തു. പൊതുജനങ്ങൾ ഈ ആപ്പുകളെപ്പറ്റി ബോധവാന്മാരാവുകയും,ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും വേണമെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര പ്രദേശങ്ങളിൽ നാളെ (നവംബർ 11) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വയനാട്ടിൽ വോട്ടെടുപ്പ് ഡിസംബർ 11-ന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വയനാട് ജില്ല ഉൾപ്പെടുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് നടക്കും. ഡിസംബർ 13-നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ

ഹൈവേ റോബറി:അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍,

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ

കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി.

ദിവസവും സോഡ കുടിക്കുന്നവരാണോ നിങ്ങൾ, ഫാറ്റി ലിവ‍ർ പിന്നാലെയുണ്ടേ

ക്ഷീണമകറ്റാൻ നല്ലൊരു ഉപ്പിട്ട സോ​ഡ നാരങ്ങ കുടിച്ചാലോ ? പലപ്പോഴും ഇങ്ങനെ പല പാനീയങ്ങൾക്കുമൊപ്പം സോഡ നമ്മൾ കുടിക്കാറുണ്ട്. ഓഫീസ് ഉച്ചഭക്ഷണം മുതൽ രാത്രിയിലെ ലഘുഭക്ഷണം വരെ പലരുടെയും ഭക്ഷണക്രമത്തിൽ സോഡ ഒരു പ്രധാന

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.