ഫെബ്രുവരി 4 ലോക ക്യാൻസർ ദിനത്തിൽ പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്ത് കൊണ്ട് നേരിടുന്ന യുവ എഴുത്തുകാരി മുബശ്ശിറ മൊയ്തുവിനെ കോഴിക്കോട് മെഡിക്കൽ കൊളേജ് ക്യാൻസർ ഡിപ്പാർട്ട്മെൻ്റ് ആദരിച്ചു.
ചെറിയ പ്രായത്തിലെ ക്യാൻസർ തന്നെ പിടികൂടിയെങ്കിലും
തൻ്റെ നീറുന്ന അനുഭവങ്ങളും
സ്വപ്നങ്ങളും ഫെയ്സ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും പങ്ക് വെക്കുകയും തനിക്ക് ചുറ്റുമുള്ളവർക്ക് കരുത്ത് പകരുകയും ചെയ്യുന്ന മുബശ്ശിറ മൊയ്തു സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്.
തനിക്ക് ചുറ്റും വേദനയനുഭവിക്കുന്നവർക്ക് തൻ്റെ തൂലികയിലൂടെ കരുത്ത് പകരുകയാണ് മുബശ്ശിറ, സുപ്രഭാതം ഞായർ പ്രഭാതം മുബശ്ശിറയെ വായനക്കാർക്ക് പരിചയപ്പെടുത്തിയത് സമൂഹത്തിലെ പ്രമുഖർ ഉൾപ്പടെ തങ്ങളുടെ ഫെയ്സ് ബുക്ക് പേജുകളിൽ പങ്ക് വെച്ചിരുന്നു.
മെഡിക്കൽ കൊളേജിൽ നടന്ന മുബശ്ശിറയ്ക്ക് നൽകിയ ആദരവിൽ
ഡോ.അജയ്കുമാർ, ഡോ.ബിന്ദു, ഡോ.കുഞ്ഞാലൻകുട്ടി, ഡോ.സുഷമ, ഹെഡ് സിസ്റ്റർ അനിത, സിസ്റ്റർ സെക്കീന തുടങ്ങിയവർ പങ്കെടുത്തു.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍
ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ