ബഫർ സോണിനെതിരെ കെസിവൈഎം ദ്വാരക മേഖല കെസിവൈഎം പ്രതിഷേധ പ്രകടനം നടത്തി.
കേന്ദ്ര സർക്കാരിന്റെ പ്രകൃതി വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരെയും ആണ് ദ്വാരകയിൽ നിന്നും നാലാം മൈൽ വരെ യുവജങ്ങൾ തീ കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
കെസിവൈഎം രൂപതാ പ്രസിഡന്റ് ജീഷിൻ മുണ്ടായ്ക്കാതടത്തിൽ, ദ്വാരക മേഖല പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ, മേഖല സെക്രട്ടറി ഷിനു വടകര എന്നിവർ സംസാരിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







