അയൂബ് കടൽമാട് അന്തരിച്ചു.

തോമാട്ടുചാൽ: വയനാട്ടിലെ പ്രമുഖ സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന അയൂബ് കടൽമാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു.
കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ജില്ലയിൽ സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘ കാലം പ്രവാസിയായിരുന്ന അദ്ദേഹം അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം മുൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെയും, പ്രവാസി വായനാടിന്റെയും സജീവ പ്രവർത്തകനായിരുന്നു. കോഴിക്കോട് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാ സമാഹാരം “കോടമഞ്ഞ്” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ചായിരുന്നു പ്രസാധനം ചെയ്തത്. സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങുയവയുടെ ഭാരവാഹിയായിരുന്നു. സിപിഐഎം തോമാട്ടുചാൽ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്.

ഭാര്യ: സുലൈഖ
മക്കൾ: അബ്ദുൾ സമീഹ്, അബ്ദുൽ ഷഹീൻ, അക്സ
സഹോദരി: ജമീല ഉണ്ണീൻ

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

മീനങ്ങാടിയിൽ തേനീച്ചയുടെ ആക്രമണം; വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

മീനങ്ങാടി: മേപ്പേരിക്കുന്നിൽ തേനീച്ചയുടെ കൂട്ടമായ ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൽപ്പറ്റയിലെയും ബത്തേരിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൃഷ്ണഗിരി സ്വദേശികളായ സനൽ, രതീഷ് എന്നിവർ കൽപ്പറ്റയിലെ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭക്ഷ്യവിഷബാധ; 10 പേർ ചികിത്സ തേടി

അഞ്ചുകുന്ന്: ഭക്ഷ്യവിഷബാധയെ തുടർന്ന് 10 പേർ ചികിത്സ തേടി. കാട്ടിക്കുളംസ്വദേശിയും അഞ്ചു കുന്നിൽ താമസിക്കുന്നതുമായ രാഹുൽ പ്രസന്നൻ (32), ഭാര്യ അഞ്ജലി (28), കൂളിവയൽ സ്വദേശികളായ ചക്കിങ്ങൽ നാസർ (47), മക്കളായ മുഹമ്മദ് ഫാസിൽ

പോലീസ്- മോട്ടോർ വാഹന വകുപ്പുകളുടെ നീക്കങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകി ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹന പരിശോധനയുടെയും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളുടെയും വിവരങ്ങൾ യഥാസമയം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചോർത്തി നൽകിയ അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ, ചെറിയമുക്കാടയിൽ വീട്ടിൽ, ബിബിൻ ബേബി(42) സഹോദരൻബിജു

ഓഡിറ്റോറിയം ഉദ് ഘാടനം ചെയ്തു.

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ് ഘാടനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. 170 പേർക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.