വൈത്തിരി സ്വദേശികൾ 10 പേർ, പൂതാടി 8 പേർ, കൽപ്പറ്റ, മാനന്തവാടി ആറു പേർ വീതം, പനമരം, മേപ്പാടി നാലു പേർ വീതം, എടവക, പൊഴുതന, നെന്മേനി മൂന്ന് പേർ വീതം, അമ്പലവയൽ, മീനങ്ങാടി, തവിഞ്ഞാൽ, പുൽപ്പള്ളി രണ്ടു പേർ വീതം, കണിയാമ്പറ്റ, തരിയോട്, മുട്ടിൽ, ബത്തേരി, കോട്ടത്തറ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയിൽ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികളും, തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു മൂപ്പൈനാട് സ്വദേശിയുമാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







