മാനന്തവാടി മുതിരേരി മോളേക്കുന്നേൽ ഷാജിയുടെ മുപ്പതോളം വാഴകളാണ് അജ്ഞാതർ വെട്ടിനശിപ്പിച്ചത്. ഇവിടെ 600 വാഴകളാണ് ഷാജിയ്ക്ക് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ രണ്ടുമൂന്ന് വാഴകൾ ചെരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വെട്ടി നശിപ്പിച്ച കാര്യം ഷാജി അറിയുന്നത്. കുലച്ച വാഴകളാണ് അജ്ഞാതര്‍ വെട്ടി നശിപ്പിച്ചത്. സമീപത്തെ മറ്റ് കാര്‍ഷിക വിളകളൊന്നും നശിപ്പിച്ചിട്ടില്ല. സംഭവത്തില്‍ ഷാജി പോലീസില്‍ പരാതി നല്‍കി.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






