വയനാട് ജില്ലയിലെ സ്വീപ്പ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി “താര പ്രമുഖൻ” എത്തി. രാവിലെ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ “താര പ്രമുഖനായ” വോട്ട് കുഞ്ഞപ്പനെ സ്വീകരിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ ഡോ. ബൽപ്രീത് സിങ്, ജില്ലാ പ്ലാനിംഗ് ഓഫീസർ മുരളീധരൻ നായർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് അദ്ധാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായുന്നു.
തലപ്പുഴ ഗവ : എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ഇജു ലാൽ, അവിൻ ബാബു എന്നിവരാണ് വോട്ട് കുഞ്ഞപ്പനെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ രൂപകല്പന ചെയ്തത്.
പ്രാദേശികമായി നിർമിച്ച വോട്ട് കുഞ്ഞപ്പന്റെ രൂപകല്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ച എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പൽ ഡോ. അനിത, അധ്യാപകരായ അനസ് എം, സേവ്യേർ സി ജെ, ബിബിൻ രാജ് ആർ , മഹേഷ് കെ.പി എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
വോട്ട് കുഞ്ഞപ്പൻ വരും ദിവസങ്ങളിൽ വയനാടൻ ഗ്രാമ പ്രദേശങ്ങളിലും കോളനികളിലും സന്ദർശനം നടത്തുന്നതായിരിക്കും.