തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യമുണ്ടാകും. 45 വയസ്സിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.4,40,500 ഡോസ് വാക്സിൻ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി. ഇന്ന് എറണാകുളത്ത് 5,11,000 ഡോസ് എത്തിക്കും. അടുത്തദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കും.ഇതുവരെ 35,01,495 ഡോസ് മരുന്നാണ് ആകെ നൽകിയത്.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.
കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്