ചെട്ട്യാലത്തൂര്‍: വയനാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിന്‍സ് പാര്‍ട്ടിയും ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ചെട്ട്യാലത്തൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.
പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ, പ്രിവന്റീവ് ഓഫീസര്‍മാരായ രമേശ്.കെ, പി.എസ് വിനീഷ്, പി.പി ശിവന്‍, കെ.വി ഷാജിമോന്‍, ഡ്രൈവര്‍ വീരാന്‍ കോയ എന്നിവര്‍ ഉണ്ടായിരുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന







