കഴിഞ്ഞ ദിവസം തൊണ്ടര്‍നാട് പോലീസ് പിടികൂടിയ നാലംഗ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി പിടിയില്‍.പേരാമ്പ്ര സ്വദേശി പ്രസൂണ്‍ കുമാര്‍(28)നെയാണ് തൊണ്ടര്‍നാട് എസ്.ഐ.എ യു.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയില്‍ വെച്ച് പിടികൂടിയത്.പേരാമ്പ്രയിലുള്ള ശിവജിസേനയിലുള്‍പ്പെട്ടതാണ് ഇപ്പോള്‍ പിടികൂടിയ പ്രതിയുമെന്നാണ് സൂചന.ഈ മാസം 14 നായിരുന്നു ആയുധങ്ങളുമായെത്തിയനാലംഗസംഘത്തെ തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്.വെള്ളമുണ്ടയിലെ പെട്രോള്‍ പമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഗുണ്ടാസംഘം വയനാട്ടിലെത്തിയതെന്ന ആരോപണമുയര്‍ന്നിരുന്നു.ഇത് സംബന്ധിച്ച് പമ്പ് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







