ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) ബത്തേരി ഏരിയ കമ്മിറ്റിയുടെയും ബത്തേരി മുൻസിപ്പൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് ജേതാവായ ഹസ്സൻ ഉസൈദിനും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മോട്ടോർ തൊഴിലാളികളുടെ മക്കൾക്കും മൊമെൻ്റോ നൽകി ആദരിച്ചു.വിവിധ വീടുകളിൽ നടന്ന ചടങ്ങിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി.ആർ.ജയപ്രകാശ്, യൂണിയൻ നേതാക്കളായ അനീഷ് ബി നായർ,വി.എ അബ്ബാസ്, ജിനേഷ് പൗലോസ്. മനോജ് അമ്പാടി, ഷൈജു കോച്ചേരി, ആൻ്റപ്പൻ, ഷംസുദ്ദീൻ എന്നിവർ ഉപഹാരങ്ങൾ നൽകി. ഷമീർ, ഉസ്മാൻ, രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







