ന്യൂഡല്‍ഹി: കോവിഡിന് എതിരായ പോരാട്ടത്തിന് ആക്കം കൂട്ടുന്നതിന് റെയില്‍വേ ‘ഓക്സിജന്‍ എക്സ്പ്രസ്’ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഈ ട്രെയിനുകളുടെ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനായി ഗ്രീന്‍ കോറിഡോറുകളും സൃഷ്ടിക്കും.
രോഗികള്‍ക്ക് വേഗത്തില്‍ ഓക്സിജന്‍ എത്തിക്കാനായി ഗ്രീന്‍ കോറിഡോര്‍ ഉപയോഗിച്ച് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്ന് പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും (എല്‍എംഒ) ഓക്സിജന്‍ സിലിണ്ടറുകളും ഈ ട്രെയിനുകകള്‍ വഴി എത്തിക്കും.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കുമോയെന്ന് അറിയാന്‍ മധ്യപ്രദേശും മഹാരാഷ്ട്രയും റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.