വൈഗയെ അച്ഛൻ കൊന്നത് അതി ക്രൂരമായി. മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു, പുഴയിലെറിയുമ്പോഴും ശരീരത്തിൽ ജീവൻ്റെ തുടിപ്പ്.

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായി വിവരം. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
സനു മോഹൻ പോലീസ് നൽകിയ മൊഴി ഇങ്ങിനെ

കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറഞ്ഞ്. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്‍റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടർന്ന് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

പൊലീസ് നിഗമനം

ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹൻ കരുതി. വെള്ളത്തിൽ എറിയുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നു. മരിച്ചിരുന്നില്ല. വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളിൽ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.

തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയതെന്നും അന്വേഷണ സംഘത്തിൽ നിന്ന് വിവരം കിട്ടി.

കേസിൽ സനു മോഹന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടാകും. മകളുടെ മരണത്തിന് പിറകെ ഒളിവിൽപോയ സനു മോഹനനെ ഇന്നലെ പുലർച്ചെയാണ് മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കർണ്ണാടക പോലീസിന്‍റെ സഹായത്തോടെ പിടികൂടിയത്. രാത്രിയോടെ കൊച്ചിയിൽ എത്തിച്ച സനു മോഹനെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെ 11 മണിയോടെ കേസിന്‍റെ ദുരൂഹതകൾ നീക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണും. മാർച്ച് 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാൽ സനു മോഹനൻ എവിടെ എന്നത് സബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹനനുംപിടിയിലായത്.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി? വിശദീകരണവുമായി ധനമന്ത്രാലയം

യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ്

ഇന്ത്യൻ പാസ്‌പോർട്ടിന് വൻ കരുത്ത്; 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം

ഹെൻലി പാസ്‌പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് പ്രകാരം ഒറ്റയടിക്കാണ്

വയനാട്ടിൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു.

കൽപ്പറ്റ : ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി രൂപ സഹായധനം നൽകി വയനാട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യസഹായം വിഭാവനം ചെയ്ത് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്കായി കൽപ്പറ്റ ലയൺസ്

വയനാട്ടിൽ വീണ്ടും ലഹരി വേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാലി(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്.

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം; അനുവദിച്ചത് 831 കോടി രൂപ, നാളെ മുതൽ വിതരണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.