ഏപ്രില്‍ 30 വരെയുളള എല്ലാ പി.എസ്.സി പരീക്ഷകള്‍ പരീക്ഷകളും മാറ്റിവച്ചു. അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതിന് പിന്നാലെ ആരോഗ്യ സര്‍വകലാശാല, കണ്ണൂര്‍, കോഴിക്കോട്, മഹാത്മാ ഗാന്ധി, കേരളാ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റിവച്ചിരുന്നു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,