തിരുവന്തപുരം: സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘ഇനി വിട്ടുവീഴ്ച്ച വേണ്ട’ ക്യാമ്പയിനിന്റെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു. കല്യാണം എപ്പോഴാണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ ഓരോ സ്ത്രീക്കുമുണ്ടെന്നാണ് ഇത്തവണ മുന്നോട്ട് വെച്ചിരിക്കുന്ന ആശയം. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്താണ് വിവാഹം കഴിക്കാത്തതെന്ന്. 18 വയസാകുമ്പോഴേക്കും സ്ത്രീകളെ വിവാഹം കഴിപ്പിക്കുക എന്ന സമൂഹത്തിന്റെ ആശയത്തെ ചോദ്യം ചെയ്യുന്നതാണ് വനിത ശിശുക്ഷേമ വകുപ്പിന്റെ പുതിയ പോസ്റ്റര്‍.എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണ് എന്നത് മനസിലാകാത്തവരോട് വിട്ടുവീഴ്ച്ച വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സ്ത്രീകള്‍ കല്യാണം കഴിക്കേണ്ട പ്രായം എന്നൊന്നില്ലെന്നും പോസ്റ്ററിലൂടെ പറയുന്നുണ്ട്. 18 വയസാണെങ്കിലും 40 വയസാണെങ്കിലും വിവാഹം കഴിക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നാണ് ക്യാമ്പയിലൂടെ സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്.ഇതിന് മുമ്പ് അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്ന പോസ്റ്ററാണ് ഏറെ ചര്‍ച്ചയായത്. ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റര്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.ഇത്തരത്തില്‍ വിപ്ലവകരമായൊരു വിഷയത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരണം ചെയ്യാന്‍ ശ്രമിച്ചത് മാറ്റത്തിന്റെ തുടക്കമാണ്. സമീപകാലത്തായി വനിതാ ശിശുവികസന വകുപ്പിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഇത്തരം ക്യാമ്പയിനുകള്‍ക്ക് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. സാധാരണ സര്‍ക്കാര്‍ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ക്കപ്പുറം ആശയം കൊണ്ടും അവതരണം കൊണ്ടും പുരോഗമനപരമാണ് ഇത്തരം ക്യാമ്പയിന്‍ പോസ്റ്ററുകള്‍.ഇനി വിട്ടുവീഴ്ച വേണ്ട’ എന്ന ക്യാമ്പയിന്‍ ഇതിനോടകം തന്നെ ആളുകള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ബോഡി ഷെയിമിങിനെ വിമര്‍ശിച്ച് ചെയ്ത പോസ്റ്ററുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്ത്രീ ആയതുകൊണ്ടുമാത്രം ആരോടും ഒന്നിനോടും വിട്ടുവീഴ്ച വേണ്ട എന്ന് ആശത്തോടുകൂടിയതായിരുന്നു മറ്റൊന്ന്. സമൂഹത്തില്‍ സ്ത്രീകള്‍ക്കുനേരെ വിലക്ക് ഉയര്‍ത്തുന്ന ചെറിയ കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇത്തരത്തില്‍ മാറ്റത്തിന് വഴിയൊരുക്കുന്ന ആശയങ്ങളാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഈ ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ