നിലഗിരി: തമിഴ്നാട് നീലഗിരി അമ്പലമൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പന്തല്ലൂർ താലൂക്കിലെ അമ്പലമൂല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി കോകില എന്ന കാർത്തിക (15) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ബന്ധു അനു എന്ന ജീവപ്രിയ(10)ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് നീലഗിരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.
കേരള അതിർത്തിയോട് ചേർന്ന് പ്രദേശമാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ താലൂക്ക്. അപകടം നടന്ന ഉടനെ കോകിലയെ പാട്ടവയലിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.