മാനന്തവാടി: വയനാട് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.പി അബ്ദുല്‍ വഹാബിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും മാനന്തവാടി എസ്.ഐ യു.സനീഷും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. മാനന്തവാടി ചെന്നലായിക്കുന്ന് നിരപ്പുകണ്ടത്തില്‍ എന്‍.കെ വര്‍ഗ്ഗീസ് (63) ന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും 1.24 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയിതു അറസ്റ്റ് ചെയ്തു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ