മാനന്തവാടി കെ.എസ്.ഇ.ബി താല്‍ക്കാലിക ഡ്രൈവറും ദ്വാരക പേടിക്കാട്ടുകുന്നേല്‍ പരേതനായ വര്‍ക്കിയുടെയും ചിന്നമ്മയുടെയും മകനുമായ തങ്കച്ചന്‍ (48) നെയാണ് മാനന്തവാടിയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 23 ന് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ഇദ്ദേഹത്തെ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് ടൂറിസ്റ്റ് ഹോം അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്.തങ്കച്ചനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.മാനന്തവാടി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ