ലോക്ഡൗണിന്‌ സാധ്യതയില്ല, വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; ഇന്നത്തെ സർവകക്ഷിയോഗം നിർണായകം.

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സർവകക്ഷിയോഗം നിർണായകമാണ്.

ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ അടച്ചിടലിനോട് എൽ.ഡി.എഫും യോജിക്കില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏതുരീതിയിൽ വേണമെന്നത് ചർച്ചചെയ്യാനും പ്രതിരോധനടപടികൾ ഊർജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചത്.

കോവിഡ് ബാധിച്ചുതുടങ്ങിയ കഴിഞ്ഞവർഷം ഏപ്രിലിലെ സ്ഥിതിയല്ല ഇക്കൊല്ലം ഏപ്രിലിലേത്. അന്ന് ആശുപത്രിയിൽ കിടക്കകൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യത, കോവിഡ് പ്രോട്ടോക്കോൾ എങ്ങനെ നടപ്പാക്കണം എന്നിവയിൽ മുന്നൊരുക്കങ്ങളോ ധാരണയോ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി.ഏതുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതിനാൽ അടച്ചിടൽ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.