മുട്ടില്‍ ടൗണില്‍ വെച്ച് ഏകദേശം 4 കിലോയോളം തൂക്കം വരുന്ന പിച്ചള അമ്മി കുട്ടി സ്വര്‍ണ്ണത്തിന്റെ അമ്മിക്കുട്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതികാരനില്‍ നിന്നും 8 ലക്ഷം രൂപ കൈപറ്റി ചതിച്ചുവെന്നാരോപിച്ച കേസില്‍ പടിഞ്ഞാറത്തറ കൊട്ടത്തറ താഴെ ചുണ്ടകോട് ബാലനെ കുറ്റകാരനല്ലെന്ന് കണ്ട് കല്‍പ്പറ്റ ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രറ്റ് ഹരിപ്രിയ വെറുതെ വിട്ടു. പ്രതിക്കു വേണ്ടി അഡ്വ: പി.ജെ.ജോര്‍ജ് ഹാജരായി. നീണ്ട എട്ട് വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് പ്രതി കുറ്റകാരനല്ലെന്ന് കണ്ടെത്തിയത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







