സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ സെന്റ് മേരീസ് കോളേജില്‍ മെയ് 2ന് വോട്ടെണ്ണല്‍,അനുബന്ധ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ ചെയ്യാത്ത എല്ലാ ജീവനക്കാര്‍ക്കും,കൗണ്ടിംഗ് ഏജന്റ്മാര്‍ക്കും, ഡ്രൈവേര്‍സ് എന്നിവര്‍ക്ക് പ്രത്യേക ആന്റിജന്‍ ടെസ്റ്റ് മെയ് ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍(ഫെയര്‍ ലാന്റ് കോളനി ) വച്ച് നടത്തുന്നതാണ്.നിയമന ഉത്തരവും,ഓഫീസ് ഐഡന്റിറ്റി കാര്‍ഡും ഹാജരാക്കി ടെസ്റ്റ് ചെയ്യേണ്ടതും റിസല്‍ട്ട് മൊബൈല്‍ മെസേജ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ആയി കയ്യില്‍ കരുതി മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാവേണ്ടതുമാണ്.ജീവനക്കാര്‍ക്ക് കൗണ്ടിംഗ് ഡ്യൂട്ടി നിയമന ഉത്തരവും ഐഡി കാര്‍ഡും ഉപയോഗിച്ച് ഏത് സര്‍ക്കാര്‍ സ്വാബ് ടെസ്റ്റ് സെന്റെറില്‍ നിന്നും ഈ സൗകര്യംഉപയോഗപ്പെടുത്താവുന്നതാണ്.

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,