കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ട്രൈബൽ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളും, മോഡേൺ റസിഡൻഷ്യൽ സ്കൂളുകളും, ഫർണിച്ചറുകളും സി. എഫ്. എൽ. ടി. സി കളുടെ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ രേഖാമൂലം ആവശ്യപെടുന്ന മുറയ്ക്ക് ട്രൈബൽ ഹോസ്റ്റലുകൾ, മോഡേൺ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപനങ്ങളിൽ ലഭ്യമായ ഫർണിച്ചറുകൾ അടിയന്തിരമായി ലഭ്യമാക്കുന്നതിന് ഐ. ടി. ഡി. പി. പ്രൊജക്റ്റ് ഓഫീസർ / ഡെവലപ്പ്മെന്റ് ഓഫീസർ മാർ നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഫർണിച്ചറുകൾ ഉപയോഗത്തിന് ശേഷം തിരിച്ചു നൽകുമ്പോൾ യാതൊരു കേടുപാടുകളും ഇല്ലാതെ ഉപയോഗയോഗ്യമായ തരത്തിൽ തന്നെയാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണ്.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്രമൂല, പുലിക്കാട് -പരിയാരം മുക്ക് റോഡ്, ചുടലമൊട്ടംകുന്ന്-തീര്‍ത്ഥക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം