യു പിയിലെ ഞെട്ടിക്കുന്ന കാഴ്ച, കൊവിഡ് ഭീതിയിൽ ശ്മശാനത്തിൽ പ്രവേശിപ്പിച്ചില്ല.ഭാര്യയുടെ മൃതദേഹം സൈക്കിളിൽ വച്ച് ഗ്രാമം മുഴുവൻ അലഞ്ഞ് വൃദ്ധൻ

ലക്നൗ : ഉത്തർപ്രദേശിലെ ജൗൻപൂരിൽ വൃദ്ധൻ ഭാര്യയുടെ മൃതദേഹവുമായി
സൈക്കിളിൽ പോവുന്ന ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുന്നു.

ഏറെ നാളായി രോഗബാധിതയായിരുന്നു അമ്പതുകാരിയായ ഭാര്യയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് തിലക്ധാരി സിംഗെന്നയാൾ ആശുപത്രിയിൽ കൊണ്ടുപോയത്. ഏറെ കഴിയുന്നതിന് മുൻപേ സ്ത്രീ മരണപ്പെടുകയും ആംബുലൻസിൽ വീട്ടിൽ കൊണ്ടുവരികയുമായിരുന്നു. എന്നാൽ കൊവിഡ് ഭീതി മൂലം ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ ഗ്രാമവാസികളാരും തന്നെ തയ്യാറായില്ല, ശവസംസ്‌കാരത്തിനും ഇവരാരും മുൻകൈ എടുക്കാത്തതിനാൽ, മൃതദേഹം തിലക്ധാരി സിംഗ് ഒറ്റയ്ക്ക് സൈക്കിളിൽ കെട്ടിവച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ കൊവിഡിനെ ഭയന്ന ജനം ശവസംസ്‌കാരം നടത്തുവാനും അനുവദിച്ചില്ല. തുടർന്ന് പ്രായമായ ഇയാൾ ഭാര്യയുടെ മൃതദേഹം സൈക്കിളിൽ കയറ്റി മണിക്കൂറുകളോളം സ്ഥലത്ത് ചുറ്റി സഞ്ചരിക്കുകയായിരുന്നു.

ഭാര്യയുടെ മൃതദേഹത്തെ റോഡിൽ കിടത്തിയശേഷം അതിന് അരുകിലിരിക്കുന്ന ഭർത്താവിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി. തുടർന്ന് സംഭവമറിഞ്ഞ് പൊലീസെത്തി ചൊവ്വാഴ്ച രാംഘട്ടിൽ അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു. അതേസമയം മരണപ്പെട്ട സ്ത്രീ കൊവിഡ് പോസിറ്റീവ് ആയിരുന്നോ എന്ന് ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

മധ്യവയസ്ക്‌കൻ തലയ്ക്ക് പരിക്കേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ്; ഭാര്യ അറസ്റ്റിൽ

പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു‌തു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം.

വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊക്രമൂല, പുലിക്കാട് -പരിയാരം മുക്ക് റോഡ്, ചുടലമൊട്ടംകുന്ന്-തീര്‍ത്ഥക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 16) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും

മൗനം വെടിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍; ‘താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍’, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം

ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട്

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.