സുൽത്താൻ ബത്തേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് ജില്ലയിലെ ഹോസ്പിറ്റലുകളിൽ രക്തത്തിന് വളരെ വലിയ ക്ഷാമം നേരിടുന്ന സമയത്ത് മെഗാ രക്തദാന ക്യാമ്പ് നടത്തി.ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരി യൂനിറ്റ് വ്യാപാര ഭവനിൽ വെച്ച് നിർവഹിച്ചു. കെ.കെ.വാസുദേവൻ, ജോജിൻ ടി ജോയി,സി.അബ്ദുൽ ഖാദർ, പി.വൈ. മത്തായി, കുഞ്ഞുമോൻ, ഉണ്ണി കാമിയോ, തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ യൂനിറ്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് രക്തദാന ക്യാമ്പ് തുടരാനാണ് തീരുമാനം. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ജോജിൻ ടി ജോയി ജില്ലാ ഭാരവാഹികളായ ഉണ്ണി കാമിയോ മുനീർ നെടുങ്കരണ, സംഷാദ് ബത്തേരി,നൗഷാദ് മിന്നാരം സന്തോഷ് എക്സൽ ,നിസാർ ദിൽവേ, അഷറഫ് വൈത്തിരി, ബാബു രാജേഷ്, ഷൈജു, സ്വപ്ന അമ്പാടി, തുടങ്ങിയവർ രക്തം നൽകി ക്യാമ്പിന് തുടക്കം കുറിച്ചു.