എടവക: കോവിഡ് വ്യാപനം തീവ്രമാകുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എടവക ഗ്രാമ പഞ്ചായത്ത് ഇന്ന് മുതല്‍ പത്തു ദിവസം ജനതകര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്തുതല ആര്‍.ആര്‍.ടിയോഗം തീരുമാനിച്ചു. ജനങ്ങള്‍ സ്വന്തം നിലയില്‍ ഏറ്റെടുക്കുന്ന കര്‍ഫ്യൂവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും യാത്രകള്‍ അത്യാവശ്യ കാര്യത്തിനായി മാത്രം പരിമിതപ്പെടുത്തുകയും അനാവശ്യ കൂടിച്ചേരലുകള്‍, യോഗങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നു വിട്ടു നില്‍ക്കുവാനും തീരുമാനിച്ചു.അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ജനപ്രതികളുമായോ,കണ്‍ട്രോള്‍ റൂമുമായോ (7012720590)ബന്ധപ്പെടാം.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.അതിവ്യാപനം കണ്ടെത്തിയ പീച്ചങ്കോട് (12), തോണിച്ചാല്‍ (13) വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി മാറുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാനുള്ള നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മാനന്തവാടി ഗവ.കോളേജില്‍ സജ്ജമാക്കിയ സി.എഫ്.എല്‍.ടി.സി ഉടന്‍ തുറക്കുവാനും തീരുമാനമായി. ചര്‍ച്ചയില്‍ ജനപ്രതിനിധികളായ ഷിഹാബ് അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി.സഗീര്‍, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യന്‍,അംഗങ്ങളായ കെ.എം.ഷിനോജ്, വി.സി. മനോജ്, എം മഞ്ജുനാഥ് പങ്കെടുത്തു.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3