കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക ആന്റിജന്‍ പരിശോധന നടത്തുന്നതിനായി കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ സൗകര്യമൊരുക്കി. നാളെ (മെയ് 1) രാവിലെ 9ന് പരിശോധന ആരംഭിക്കും. മെയ് 2ന് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തുന്നതിനായി സൗകര്യമൗരുക്കിയത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല.അവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







