വയനാട് മീനങ്ങാടി സ്വദേശി സരുൺ മാണിയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കോളേഴ്സിന്റെ ഈ വർഷത്തെ യങ്ങ് അച്ചീവർ അവാർഡ് ലഭിച്ചു. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തിലെ ബയോമെഡിക്കൽ എഞ്ചിനീയർമാരുടെ സംഘടനയായ ബയോമെഡിക്കൽ എഞ്ചിനീയഴ്സ് ആൻറ് ടെക്‌നീഷ്യൻസ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡണ്ടാണ് എൽ എൽ ബി ബിരുദധാരി കൂടിയായ അദ്ദേഹം. നിരവധി ദേശീയ – അന്തർദേശീയ ജേർണലുകളിൽ എഡിറ്റോറിയൽ ബോർഡ് അംഗമായും നിരൂപകനുമായും പ്രവർത്തിച്ചു വരുന്നു. ദി ഇൻസ്റ്റിറ്റ്യുഷൻ ഓഫ് എഞ്ചിനീയഴ്‌സ് ഇന്ത്യയുടെ ചാർട്ടേർഡ് എഞ്ചിനീയർ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാർഡ്, യങ്ങ് എഞ്ചിനീയർ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







