കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.05.21) പുതുതായി നിരീക്ഷണത്തിലായത് 2502 പേരാണ്. 934 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27259 പേര്‍. ഇന്ന് പുതുതായി 85 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3088 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 382041 സാമ്പിളുകളില്‍ 369894 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 328822 നെഗറ്റീവും 41072 പോസിറ്റീവുമാണ്.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936