കോട്ടയം: പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വിജയിച്ചു. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. എന്നാൽ മുൻ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻ ചാണ്ടിയുടെ ലീഡിൽ വൻ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ 50 വർഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞതവണ 27,000 ത്തിൽപ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്കി സി തോമസിനെ തന്നെയാണ് പരാജയപ്പെടുത്തിയത്. എന്നാൽ ഇക്കുറി ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് ഉണ്ടായത്. ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. 1970 മുതലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്യുന്നത്. കോട്ടയം ജില്ലയിൽ പുതുപ്പള്ളിയും കോട്ടയവും ഒഴികെ ബാക്കിയെല്ലായിടത്തും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്.








