ജനകീയ പങ്കാളിത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: ജനകീയ പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി തരിയോട് ഗ്രാമപഞ്ചായത്ത് മാതൃകയായി. പദ്ധതിയിലേക്ക് ബാണാസുര ഹോട്ടല്‍സ് & റിസോര്‍ട്ട്സ് നല്‍കിയ ഓക്സിജന്‍ സിലിണ്ടര്‍ എം ബി വിനോദില്‍ നിന്നും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഏറ്റുവാങ്ങി. കൂടുതല്‍ സഹായങ്ങളും സേവനങ്ങളും ഇത്തരത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വല്‍സല നളിനാക്ഷന്‍, കെ എന്‍ ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതിക, മെഡിക്കല്‍ ഓഫീസര്‍ ഡോ വിന്‍സന്‍റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്, എ എസ് ഐ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ഹെല്‍പ്പ് ഡസ്ക്ക്, എന്നിവ നടന്നുവരുന്നുണ്ട്. എഴുപതിലധികം കിടക്കളുമായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാത്ത രോഗികള്‍ക്ക് വേണ്ടി ഡൊമിസിലറി കെയര്‍ സെന്‍ററും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും പോലീസും പൊതുജന സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഗ്രാമപഞ്ചായത്ത് തല കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ഏകോപിപ്പിച്ചു വരുന്നുണ്ട്. പൊതു ജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമിലെ ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് കണ്‍ട്രോള്‍ റൂം

04936250435
9526917312
9539109312
8921868302
9496048343

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.