വയനാട് ജില്ലയിൽ രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം.

കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി എരുമത്തെരുവ് മീൻ മാർക്കറ്റിൽ മത്സ്യ വിപണനവുമായി ജോലി ചെയ്തു വരുന്ന വ്യക്തികൾക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പനമരം കെ എസ് ഇ ബി ഓഫീസിൽ മെയ് 9 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി ഗാന്ധി പാർക്കിൽ എം.ഡി.എം പച്ചക്കറിയിൽ മെയ് 5 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്‌. കൽപ്പറ്റ അമ്പിലേരി കൊച്ചുപുരത്തിൽ ഹൗസില്‍ നടന്ന മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മണ്ടാട് മുട്ടിലിൽ ഏപ്രിൽ 30 ന് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ടും കേസുകൾ വരുന്നുണ്ട്.

മെയ് 7 വരെ കൽപ്പറ്റ കെ.എസ് എഫ്. ഇ ബ്രാഞ്ചിൽ ജോലി ചെയ്ത വ്യക്തി, മെയ് 8 വരെ കണിയാമ്പറ്റ എടക്കമ്പം എ.ജെ സ്‌റ്റോഴ്സ് ജോലി ചെയ്ത വ്യക്തി, മൂലങ്കാവ് മിൽമ സൊസൈറ്റിയിൽ മെയ് 7 വരെ ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവായിട്ടുണ്ട്. കൽപ്പറ്റ ടി പി ടൈൽസ് ഷോപ്പിൽ ജോലി ചെയ്തു വരുന്ന വ്യക്തികൾക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാനന്തവാടി വരടിമൂല കോളനി, കരിമ്പലമൂല കോളനി, മല്ലിശ്ശേരി കുന്ന് കോളനി, മാനന്തവാടി പാട്ടവയൽ കോളനി, ആലിഞ്ചോട് കോളനി, കരിങ്കണിക്കുന്ന് 4 സെന്റ് കോളനി, മുള്ളൻകൊല്ലി പാതിരി കോളനി എന്നിവിടങ്ങളിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരുമായി സമ്പർക്കമുള്ളവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.