മേപ്പാടി : മാതാവും മകനും മണിക്കൂറുകള്‍ക്കകം മരണപ്പെട്ടു. റിപ്പണ്‍ അരമംഗലം ചാലില്‍ അരമംഗലത്ത് പരേതനായ ആദം കുട്ടിയുടെ ഭാര്യ ഹവ്വ ഉമ്മ (72) ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മകന്‍ കരീം (55) ഹൃദയാഘാതത്തെതുടർന്ന് മരിച്ചത്.
ഹവ്വ ഉമ്മയുടെ മറ്റുമക്കള്‍: ഇസ്ഹാഖ്, മുഹമ്മദ്, സൗദ, നസീമ.
കരീമിന്റെ ഭാര്യ: സഫിയ. മക്കള്‍: ശംന, റഫന. മരുമക്കള്‍: ശൗക്കത്ത്, ഇജാസ്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)







